വൈക്കം മുഹമ്മദ് ബഷീറിന്റ തൂലികയിൽ നിന്ന് പിറന്നിട്ടുള്ള അനശ്വര പ്രണയാകാവ്യമാണ് ബാല്യകാലസഖി. മജീദിന്റെയും സുഹ്റയുടെയും കഥയാണ് ബഷീർ ഇതിലൂടെ അവതരിപ്പിക്കുന്നത്. സുഹ്റയും മജീദും അയൽവാസികൾ ആയിരുന്നു. എന്നാൽ അവരുടെ ജീവിത സാഹചര്യങ്ങൾ തമ്മിൽ വലിയ അന്തരമുണ്ടായിരുന്നു.അവരുടെ കുട്ടിക്കാലം വളരെ രസകരമായിട്ടാണ് ബഷീർ അവതരിപ്പിച്ചിരിക്കുന്നത്.
Monday, February 3, 2020
ആ വായനയല്ല "ഇ-വായന"
ഇന്റർനെറ്റിന്റെയും, കമ്പ്യൂട്ടർ മൊബൈൽ ഫോൺ അടക്കമുള്ള സാങ്കേതികവിദ്യകളുടെയും വരവോടെ വായന മരിക്കുന്നു എന്നുള്ള ഭീതി ശക്തമായിത്തീർന്നിരുന്നു. വായന എന്നത് വെറും അച്ചടിച്ച പുസ്തകങ്ങളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും മാത്രമേ സാധ്യമാകൂ എന്നുള്ള തെറ്റിദ്ധാരണ ആയിരുന്നിരിക്കാം ഈ അനാവശ്യ ഭീതിക്ക് കാരണമായത്. യഥാർത്ഥത്തിൽ കമ്പ്യൂട്ടറും മൊബൈൽ ഫോണും ഇന്റർനെറ്റുമെല്ലാം അടങ്ങുന്ന പുത്തൻ സാങ്കേതിക വിദ്യകൾ വായനയെ എങ്ങനെയാണ് സ്വാധീനിച്ചത്?
Saturday, February 1, 2020
കഥയെഴുതുമ്പോള്‍...
മലയാള നോവല്‍-കഥാ സാഹിത്യ കുലപതിയായ ശ്രീ. എം.ടി. വാസുദേവന്‍ നായരുടെ ''കാഥികന്റെ പണിപ്പുര" എന്ന "ഡി.സി ബുക്ക്സ്" പുറത്തിറക്കിയ പുസ്തകത്തിൽ നിന്നുള്ള ചില പ്രയോഗങ്ങൾ:
"കഥ പൂര്‍ണ്ണമായും മനസ്സിലെഴുതുകയാണ് ഞാന്‍ ചെയ്യുന്നത്. വെട്ടലും തിരുത്തലും മായ്ക്കലും തൂക്കം നോക്കലും എല്ലാം മനസ്സില്‍ തന്നെ. വാക്കുകള്‍ കൂടി മനസ്സില്‍ എഴുതപ്പെട്ടു കഴിഞ്ഞു, പൂര്‍ണ്ണമായാലേ 'എഴുതാന്‍ 'പറ്റൂ........ മനസ്സിലെ നിര്‍മ്മാണ പ്രക്രിയ കഴിഞ്ഞുവെന്ന് സ്വയം വിശ്വസിപ്പിച്ച് നേരത്തേ എഴുതാനിരുന്നാല്‍ കഥയെഴുത്ത് വഴിക്കെവിടെയെങ്കിലും വച്ച് നിന്നു പോകും."

Subscribe to:
Posts (Atom)