Saturday, February 1, 2020

കഥയെഴുതുമ്പോള്‍...

മലയാള നോവല്‍-കഥാ സാഹിത്യ കുലപതിയായ ശ്രീ. എം.ടി. വാസുദേവന്‍ നായരുടെ ''കാഥികന്റെ പണിപ്പുര" എന്ന "ഡി.സി ബുക്ക്സ്" പുറത്തിറക്കിയ പുസ്തകത്തിൽ നിന്നുള്ള ചില പ്രയോഗങ്ങൾ:




"കഥ പൂര്‍ണ്ണമായും മനസ്സിലെഴുതുകയാണ് ഞാന്‍ ചെയ്യുന്നത്. വെട്ടലും തിരുത്തലും മായ്ക്കലും തൂക്കം നോക്കലും എല്ലാം മനസ്സില്‍ തന്നെ. വാക്കുകള്‍ കൂടി മനസ്സില്‍ എഴുതപ്പെട്ടു കഴിഞ്ഞു, പൂര്‍ണ്ണമായാലേ 'എഴുതാന്‍ 'പറ്റൂ........ മനസ്സിലെ നിര്‍മ്മാണ പ്രക്രിയ കഴിഞ്ഞുവെന്ന് സ്വയം വിശ്വസിപ്പിച്ച് നേരത്തേ എഴുതാനിരുന്നാല്‍ കഥയെഴുത്ത് വഴിക്കെവിടെയെങ്കിലും വച്ച് നിന്നു പോകും."
" കഥാപാത്രങ്ങള്‍ പ്രസംഗിക്കരുത്.സാധാരണമനുഷ്യരെപ്പോലെ ആവശ്യത്തിനു മാത്രം സംസാരിച്ചാല്‍ മതി."

" നോവലിനേക്കാള്‍ കഠിനമാണ് കഥയുടെ ശില്‍പ്പവിദ്യ. ഒരു വാക്കോ ഒരു വാചകമോ ഒരു പാരഗ്രാഫോ അധികപ്പറ്റായാല്‍ നോവലിനു കോട്ടം തട്ടുകയില്ല. ഒരു വാചകത്തിന്റെ സൗഭഗക്കുറവു മതി കഥയെ കൊല്ലാന്‍."

" കഥ എന്നത് ഒരു സാങ്കേതിക നാമമാണ്. ഒരു ഭാവം, ഒരു ചലനം, ഉള്ളില്‍ തട്ടുന്ന ഒരു ചിത്രം-ഇതൊക്കയാണ് ഒര കഥകൊണ്ട് മൊത്തത്തില്‍ സാധിക്കുന്നതും."

" വാസ്തവത്തില്‍ അനേകം വാതിലുകളും ജാലകങ്ങളുമുള്ള മഹാസൗധങ്ങളായിരിക്കണം നോവലുകള്‍. ഇരുണ്ട ഇടനാഴികകളും വെളിച്ചം നിറഞ്ഞ തളങ്ങളും കൂറ്റന്‍ തൂണുകളും പട്ടുവിരികളും വിഴുപ്പുഭാണ്ഡങ്ങളും എല്ലാം അവിടവിടായി കണ്ടെന്നു വരും."

" നിങ്ങള്‍ക്കു സുപരിചിതമായ ജീവിതമണ്ഡലങ്ങളില്‍ നിന്നു സൃഷ്ടിക്കുവാന്‍ ശ്രമിക്കുക. സ്ഥലവും കാലവും ജീവിതവും നിങ്ങള്‍ക്ക് അടുത്തറിയാവുന്നതാണെങ്കില്‍ സൃഷ്ടി സുഖകരമാണ്.സുപരിചിതമല്ലാത്ത ജീവിതമണ്ഡലങ്ങളെ സൃഷ്ടിക്കുവാന്‍ കഴിയുകയില്ലേ.? കഴിയും .അമിത പ്രഭാവശാലിനിയായ പ്രതിഭയുടെ അകമഴിഞ്ഞ അനുഗ്രഹമുണ്ടെങ്കില്‍ മാത്രം."

3 comments:

  1. എഴുത്തിനെ ഗൗരവപൂർവം കാണുന്നവർക്ക്‌ നല്ലൊരു മാർഗദർശി..

    ReplyDelete
  2. എഴുത്ത്കാർക്ക് വഴിക്കാട്ടിയാകുന്ന ഒരു പുസ്‌തകം ..

    ReplyDelete