വൈക്കം മുഹമ്മദ് ബഷീറിന്റ തൂലികയിൽ നിന്ന് പിറന്നിട്ടുള്ള അനശ്വര പ്രണയാകാവ്യമാണ് ബാല്യകാലസഖി. മജീദിന്റെയും സുഹ്റയുടെയും കഥയാണ് ബഷീർ ഇതിലൂടെ അവതരിപ്പിക്കുന്നത്. സുഹ്റയും മജീദും അയൽവാസികൾ ആയിരുന്നു. എന്നാൽ അവരുടെ ജീവിത സാഹചര്യങ്ങൾ തമ്മിൽ വലിയ അന്തരമുണ്ടായിരുന്നു.അവരുടെ കുട്ടിക്കാലം വളരെ രസകരമായിട്ടാണ് ബഷീർ അവതരിപ്പിച്ചിരിക്കുന്നത്.
തുടക്കത്തിൽ ശത്രുക്കളായിരുന്ന അവർ പിന്നീട് നല്ല സുഹൃത്തുക്കളാവുന്നു . കാലം മുന്നോട്ടു പോകുമ്പോൾ അവരുടെ സൗഹൃദം പ്രണയമായി വളരുന്നു. സുഹ്റയുടെ പിതാവ് മരിക്കുന്നതോടെ കാര്യങ്ങൾ മാറിമറിയുന്നു.
ഇതിനിടയിൽ മജീദിന്റെ വാപ്പ കടത്തിൽ ആവുകയും ജോലിതേടി മജീദിന് വീടുവിട്ടു പുറത്തേക്ക് പോകേണ്ടി വരികയും ചെയ്യുന്നു. ഒരുപാട് പ്രതീക്ഷകളുമായാണ് മജീദ് പുതിയ ജോലി തേടി പോയത്. എന്നാൽ അവിടെ അവനെ കാത്തിരുന്നത് ഒരുപാട് വിഷമതകളാണ്. പൈസകാരനായി തിരിച്ചു വരണമെന്നും കുടുംബം നോക്കണമെന്നും സുഹ്റയെ കല്യാണം കഴിക്കണം എന്നൊക്കെ ആയിരുന്നു അവന്റെ ആഗ്രഹം. എന്നാൽ കാലം പിന്നെയും അവനെ വേട്ടയാടിക്കൊണ്ടിരുന്നു. ജോലിക്കിടയിൽ അവന്റെ ഒരു കാൽ നഷ്ടപ്പെട്ടു. നാട്ടിൽ നടക്കുന്നത് ഒന്നും തന്നെ അവൻ അറിയുന്നുണ്ടായിരുന്നില്ല.
സുഹ്റയുടെ കല്യാണം കഴിഞ്ഞിരുന്നു. പിന്നീട് മജീദ് തിരിച്ചു വീട്ടിലെത്തുമ്പോൾ അസുഖ ബാധിതയായി സുഹ്റ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. സുഹ്റയുടെ മരണത്തോടെ ബഷീർ നോവൽ അവസാനിപ്പിക്കുകയാണ്.
മനസ്സിൽ ഒരു വേദന ബാക്കിയാക്കാതെ ബാല്യകാലസഖി വായിച്ചുതീർക്കാനാകില്ല . കേവലമൊരു കഥയ്ക്കപ്പുറം ഒരു ജനതയുടെ സംസ്കാരം തന്നെ തന്റെ കഥയിൽ ആവിഷ്കരിക്കാൻ ബഷീറിന് സാധിച്ചിട്ടുണ്ട്.

ഇമ്മിണി ഈ കൃതിയെപ്പറ്റി പറയുമ്പോ മജീദിന്റെ ഇമ്മിണി വല്യ ഒന്നാണ് ആദ്യം ഓർമ വരുന്നത്. വായിച്ച കാലത്ത് ഇതിന്റെ അവസാനം ഓർത്തു ഒത്തിരി സങ്കടപ്പെട്ടിട്ടുണ്ട്. സുഹ്റ മരിച്ചു പോയെന്നു അറിയിച്ചു കൊണ്ടുള്ള ഉമ്മയുടെ കത്ത് മജീദ് വായിക്കുന്ന നിമിഷം ഞാനും വിങ്ങിപ്പൊട്ടി.
ReplyDeleteഎന്റെയും അനുഭവം അത് തന്നെ ആയിരുന്നു. കഥയാണോ ജീവിതമാണോ എന്ന് വേർതിരിച്ചറിയാൻ പ്രയാസമുള്ള തരത്തിലുള്ള എഴുത്ത്.
Deleteഇഷ്ടം.
എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാകാരൻ ആണ് ബഷീർ.
ReplyDeleteഎന്റെ കൈയ്യിൽ രണ്ട് വോള്യം ആയി സമ്പൂർണകൃതികൾ ഉണ്ടായിരുന്നു. കൈമോശം വന്നു.
ആദ്യകാല വായനകളിൽ വല്ലാതെ സ്പർശിച്ചിരുന്ന കഥാപാത്രമായിരുന്നു മജീദും ആയതിന്റെ സൃഷ്ട്ടാവുമൊക്കെ ..
ReplyDeleteബാല്യകാല സഖിയെ നന്നായി പരിചയപ്പെടുത്തി കേട്ടോ ആദി